ക്വാഡ് ക്യാമറയുമായി റിയല്‍മി എക്‌സ്ടി പുറത്തിറങ്ങുന്നു

റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നിവയ്ക്ക് ശേഷം റിയല്‍മി എക്‌സ് ടി പുറത്തിറക്കുന്നു. റിയല്‍മി എക്സ്ടി സെപ്റ്റംബര്‍ നാലിന് ചൈനയില്‍ വിപണിയിലെത്തുമെന്നും ദീപാവലിക്ക് തൊട്ടുമുന്‍പ് ഇന്ത്യയിലെത്തുമെന്നുമാണ് പ്രതീക്ഷ.

റിയല്‍മി എക്‌സ്ടിയുടെ പുറത്തുവന്ന ചിത്രത്തില്‍ നീല, പിങ്ക് എന്നീ നിറങ്ങളുള്ള ഗ്രേഡിയന്റ് വെളുത്ത നിറം പോലെയാണ് ഫോണിന്റെ പിന്‍ഭാഗത്ത് കാണിക്കുന്നത്. മുകളില്‍ ഇടത് കോണില്‍ ഒരു ലംബ ക്വാഡ് ക്യാമറ കാണാം. എന്നാല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് റിയല്‍മി എക്‌സ്ടി വരുന്നത്.

64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട് ഫോണായിരിക്കും റിയല്‍മി എക്സ്ടി. ഷവോമിയുടെ 64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ ഫോണായ റെഡ്മി നോട്ട് 8 പ്രോയ്ക്ക് മുന്നോടിയായി റിയല്‍മി ഇന്ത്യയില്‍ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കും. ഓഗസ്റ്റ് 29ന് വ്യാഴാഴ്ച ചൈനയില്‍ നടക്കുന്ന പരിപാടിയിലാണ് റെഡ്മി നോട്ട് 8 സീരീസ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.

Top