റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോണിന് വമ്പിച്ച ഡിസ്‌കൗണ്ട്

റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോൺ (Realme X7 Max 5G) ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഫ്‌ളിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിൻറെ ഭാഗമായി റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി ഫ്ലിപ്പ്കാർട്ടിൽ നിന്നും 26,999 രൂപ മുതൽ ലഭിക്കുന്നതാണ്. ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സ്മാർട്ഫോണിന് നിരവധി ആനുകൂല്യങ്ങളും, ബാങ്ക് ഓഫറുകളും നൽകിയിട്ടുണ്ട്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് ഈ സ്മാർട്ഫോൺ വാങ്ങിയാൽ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. അതുപോലെ സിറ്റി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 10% ഡിസ്‌കൗണ്ട്, 20,000 രൂപയ്ക്ക് മുകളിൽ ഒരു പ്രോഡക്റ്റ് വാങ്ങിയാൽ 500 രൂപ ഇളവ് ലഭിക്കും.

സ്മാർട്ട്അപ്ഗ്രേഡിൻറെ ഭാഗമായി 18,910 രൂപയ്ക്ക് റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി സ്റ്റാൻഡേർഡ് പ്ലാൻ പ്രകാരം 26,999 രൂപയും, സ്മാർട്ട്അപ്ഗ്രേഡ് പ്ലാൻ പ്രകാരം 18,910 രൂപയുമാണ് അടയ്‌ക്കേണ്ടത്. 8 ജിബി + 128 ജിബി മോഡലിനാണ് ഈ വില വരുന്നത്.

അതേസമയം, 12 ജിബി + 128 ജിബി മോഡലിന് സ്റ്റാൻഡേർഡ് പ്ലാൻ പ്രകാരം അടയ്ക്കേണ്ടത് 29,999 രൂപയും, സ്മാർട്ട്അപ്ഗ്രേഡ് പ്ലാൻ പ്രകാരം 21,010 രൂപയുമാണ്. ഈ രണ്ട് സ്മാർട്ട്അപ്ഗ്രേഡ് പ്ലാനുകൾക്കും ഇഎംഐ ഓപ്ഷനുകളും ലഭിക്കുന്നതാണ്. ബജാജ് ഫിൻസേർവ് ഇഎംഐ കാർഡുകൾക്കും ഈ സേവനങ്ങൾ ലഭ്യമാണ്.

Top