റിയല്‍മി എക്‌സ് 50; ഇരട്ട സെല്‍ഫി ക്യാമറയുമായി ആദ്യത്തെ 5G സ്മാര്‍ട്ട്ഫോണ്‍ എത്തുന്നു

ന്ത്യയിലെ റിയല്‍മി എക്‌സ് 2 പ്രോയുടെ ലോഞ്ച് ഇവന്റില്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ 5G സ്മാര്‍ട്ട്ഫോണ്‍ കൊണ്ടുവരുമെന്ന് റിയല്‍മി പ്രഖ്യാപിച്ചു. റിയല്‍മി എക്‌സ് 50 എന്ന് പേരിട്ട സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകളും റിയല്‍മിയുടെ ഔദ്യോഗിക പോസ്റ്റ് വഴി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇത് 5G സവിശേഷതയോട് കൂടിയതാണ്. ഏത് ചിപ്പ്‌സെറ്റാണ് ഈ ഫോണ്‍ ഉപയോഗിക്കാന്‍ പോകുന്നതെന്ന് റിയല്‍മി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 5G കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒരു സ്നാപ്ഡ്രാഗണ്‍ 700 സീരീസ് ചിപ്സെറ്റ് റിയല്‍മി എക്‌സ് 50 ന് ലഭിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. കൂടാതെ രണ്ട് സെല്‍ഫി ക്യാമറകളുമായാണ് റിയല്‍മി എക്‌സ്50 എത്തുന്നത്.

2019 അവസാനത്തോടെ 5G സ്മാര്‍ട്ട്ഫോണ്‍ കൊണ്ടുവരുമെന്ന് റിയല്‍മി എക്‌സ് 2 പ്രോ ഇന്ത്യന്‍ ലോഞ്ചില്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 5G കൊണ്ടുവരുന്ന റീയല്‍മി ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറും.

Top