റിയല്‍ മി x ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

റിയല്‍ മി x ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് . മൂന്ന് വേരിയന്റുകളുമായാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നത്. 4ജിബി റാം 64ജിബി ഇന്റേണല്‍ മെമ്മറി, 6ജിബി റാം 64ജിബി ഇന്റേണല്‍ മെമ്മറി, 8ജിബി റാം 128ജിബി ഇന്റേണല്‍ മെമ്മറി എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ മോഡല്‍ എത്തുന്നത്.

6.5ഇഞ്ച് ഫുള്‍സ്‌ക്രീന്‍ ഡിസ്പ്ലേയാടു കൂടിയതാണ് പുതിയ മോഡല്‍. ഇതില്‍ നോച്ച് ഇല്ലാത്ത അമോലെഡ് ഡിസ്പ്ലെയാണുള്ളത്. പോപ് അപ് സെല്‍ഫി ക്യാമറയോടു കൂടിയാണ് പുതിയ മോഡല്‍ എത്തുന്നത്. 48എംപി+5എംപി ഇരട്ട ക്യാമറകളാണ് പിന്നില്‍.

4ജിബി വേരിയന്റിന് 15,000 രൂപയും 6 ജിബി വേരിയന്റിന് 16,000 രൂപയും, 8ജിബി വേരിയന്റിന് 18,000 രൂപയുമാണ് വില. റിയല്‍മി തന് ഇന്‍-സ്‌ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് സെന്‍സറാണുളളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3,765 എംഎഎച്ച് ആണ്.

Top