ചൈനയില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി റിയല്‍മി. റിയല്‍മി എക്സ്, റിയല്‍മി എക്സ് ലൈറ്റ് ഫോണുകളാണ് അവതരിപ്പിച്ചത്.
പോപ്പ് അപ്പ് ഫ്രണ്ട് ക്യാമറയാണ് റിയല്‍മി എക്സ് സ്മാര്‍ട്ഫോണിന്റെ പ്രധാന പ്രത്യേകത. ആദ്യമായാണ് റിയല്‍മി ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിക്കുന്നത്
6.5 ഇഞ്ച് ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. റിയല്‍മി എക്സില്‍ സ്നാപ് ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വൂക്ക് ചാര്‍ജര്‍ സൗകര്യവുമുണ്ട്. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുന്നത്. 4ജിബി റാം 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6ജിബി റാം 64ജിബി ഇന്റേണല്‍ സ്റ്റോറേജ്,8ജിബി റാം 128ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് മൂന്ന് വേരിയന്റുകള്‍.ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെയാണ് ഈ ഫോണിന്റെ വില.
റിയല്‍മി എക്സ് ലൈറ്റിന് 4045 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി ആണുള്ളത്. 16 മെഗാപിക്സല്‍ സോണി ഐഎംഎക്സ് സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് റിയല്‍മി എക്സ് ലൈറ്റിനുളളത്. റിയല്‍മി എക്സിന്റെ പോലെ മൂന്ന് വേരിയന്റുകളാണ് എക്സ് ലൈറ്റിനുമുള്ളത്.