റിയൽ‌മി വാച്ച് എസ് സിൽവർ കളർ വേരിയന്റിന്റെ വിൽപ്പന ഇന്ന്

റിയൽമിയുടെ ജനപ്രീയ വെയറബിളായ റിയൽമി വാച്ച് എസ് സിൽവർ നിറത്തിൽ കൂടി ലഭ്യമാകും. ഈ ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. കഴിഞ്ഞ വർഷമാണ് റിയൽ‌മി വാച്ച് എസ് ലോഞ്ച് ചെയ്തത്. ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമായിരുന്നു ഈ ഡിവൈസ് ലഭ്യമായിരുന്നത്. 4,999 രൂപയാണ് ഈ വാച്ചിന്റെ വില. മികച്ച സവിശേഷതകളുമായിട്ടാണ് ഈ വാച്ച് വിപണിയിലെത്തിയത്.

റിയൽ‌മി വാച്ച് എസിന്റെ സിൽവർ കളർ വേരിയൻറ് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റിയൽ‌മി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഈ ഡിവൈസ് സ്വന്തമാക്കാം. 4,999 രൂപയാണ് വാച്ചിന്റെ വില. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് ഉപയോക്താക്കൾക്ക് 4,499 രൂപയ്ക്ക് മുകളിലുള്ള വാല്യുവിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവ അടക്കമുള്ള ഓഫറുകളും ലഭ്യമാകും.

Top