റിയല്‍മി യു1 ഇന്ത്യയില്‍ അവതരിപ്പിച്ചു; ആമസോണ്‍ ഇന്ത്യയില്‍ ലഭ്യം

റിയല്‍മി യു1 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3 ജിബി റാം 32 ജിബി സ്റ്റോറേജിന് 11,999 രൂപയും 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 14,999 രൂപയുമാണ് വില വരുന്നത്. ഡിസംബര്‍ 5 മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. പ്രീ ബുക്കിംഗ് ആരംഭിച്ചു. കറുപ്പ്, നീല, ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 2340×1080 6.3 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ചെറിയ വാട്ടര്‍ ഡ്രോപ്പ് സ്റ്റൈല്‍ നോച്ചും ഫോണിന്റെ മുന്‍വശത്ത് കാണാം. മീഡിയടെക് ഹെലിയോ പി70 പ്രൊസസറാണ് ഫോണിന്റെ പ്രധാന സവിശേഷത.

രണ്ട് സ്‌റ്റോറേജ് വാരിയന്റുകളുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ.് 13 എംപി 2 എംപി ക്യാമറയും 25 എംപി ഫ്രണ്ട് ക്യാമറയുമാണ് ക്യാമറാ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,500 എംഎഎച്ചാണ് ബാറ്ററി.

Top