റിയല്‍മി യു1 സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

റിയല്‍മി യു1 സ്മാര്‍ട്ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യയിലാണ് ഫോണ്‍ ലഭ്യമാകുക. 19:5:9 ആസ്പെക്ട് റേഷ്യോയില്‍ 1080×2340 പിക്സല്‍ റെസല്യൂഷനില്‍ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന് ഉണ്ടാകുക. 4,230 എംഎഎച്ചാണ് ബാറ്ററി.

ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുള്ള ഫോണിന്റെ പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. ഗ്രൂപ്പ് സെല്‍ഫികളും ഫോണില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് കമ്പനിയുടെ വാദം. ഹീലിയോ പി70 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.

Top