റിയല്‍മി ക്യു സീരീസ് സ്മാര്‍ട്‌ഫോണ്‍ ഒക്ടോബര്‍ 13ന് അവതരിപ്പിക്കും

റിയല്‍മി ക്യു സീരീസില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 13ന് പുറത്തിറക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഒരു 5G ഹാന്‍ഡ്‌സെറ്റ് ആയിരിക്കുമെന്നതും ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ 65W ഫാസ്റ്റ് ചാര്‍ജ്ജ് പിന്തുണയും ഫീച്ചര്‍ ചെയ്യുന്നു.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പുതിയ ഡിവൈസിന് മാത്രമായുള്ള 65W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവ ഈ ഹാന്‍ഡ്സെറ്റില്‍ വരുന്നു. റിയല്‍മി വരുവാന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

വരാനിരിക്കുന്ന റിയല്‍മി ക്യൂ സീരീസ് ഫോണില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, പഞ്ച്- ഹോള്‍ കട്ട്ഔട്ട്, 20: 9 ആസ്‌പെക്റ്റ് റേഷിയോ എന്നിവ വരുന്നു. ഫോണില്‍ അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടെന്ന് പറയപ്പെടുന്നു. 6 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ 2.4 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ SoC ചിപ്‌സെറ്റ് ഈ ഡിവൈസിന് കരുത്ത് നല്‍കും.

റിയല്‍മി ക്യു സീരീസ് ഫോണിന് 48 മെഗാപിക്‌സല്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ക്യാമറ, ക്വാഡ് ക്യാമറ സെറ്റപ്പില്‍ രണ്ട് 2 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുകള്‍ എന്നിവയുണ്ടെന്ന് പറയപ്പെടുന്നു. മുന്‍വശത്ത്, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായി വരാം. 65W ഫാസ്റ്റ് ചാര്‍ജിംഗുള്ള ഡ്യൂവല്‍ സെല്‍ ബാറ്ററി ഫോണില്‍ ഉണ്ടായിരിക്കാം. ഫോണില്‍ റിയല്‍മി യുഐ 2.0 വരുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Top