6000 എംഎഎച്ച് ബാറ്ററി; ടിയുവി അംഗീകാരത്തിനായി കാത്ത് റിയല്‍മി

6000 എംഎഎച്ച് ബാറ്ററിശേഷിയുള്ള പുതിയ ഫോണ്‍ രംഗത്തിറക്കാനൊരുങ്ങി ചൈനീസ് ബ്രാന്റായ റിയല്‍മി. 6000 എംഎഎച്ച് വരെ ശേഷിയുള്ള പ്രത്യേക ബിഎല്‍പി793 ബാറ്ററി പാക്കിനായുള്ള ടിയുവി അംഗീകാരത്തിനായി കാത്തിരിക്കുകയാണ് കമ്പനി.കൃത്യമായി പറഞ്ഞാല്‍ 5,860 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി ഉണ്ടാകുമെൃന്നാണ് ജിഎസ്എം അരിന റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേയ് 11 ന് നാര്‍സോ സ്മാര്‍ട്ഫോണ്‍ പരമ്പര റിയല്‍മി ഇന്ത്യയില്‍ അവതരിപ്പിക്കും.ഓണ്‍ലൈനായാണ് പരിപാടി നടത്തുക. റിയല്‍മിയുടെ യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയാ പേജുകളിലും ലൈവ് സ്ട്രീമിങ് ഉണ്ടാവും. പുതിയ സീരീസില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണുണ്ടാകുക. – നാര്‍സോ 10, നാര്‍സോ 10 എ എന്നിവ യഥാക്രമം മിഡ് റേഞ്ച്, ബജറ്റ് വിഭാഗങ്ങളില്‍ സ്ഥാനം പിടിക്കും.

റിയല്‍മി നാര്‍സോ 10 ന് പിന്നില്‍ ക്വാഡ് ക്യാമറ സജ്ജീകരണവും നര്‍സോ 10 എയില്‍ ട്രിപ്പിള്‍ ക്യാമറ മൊഡ്യൂളും ഉണ്ടായിരിക്കുമെന്നാണ്
സൂചന. 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 5,000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്.

Top