ലാപ്ടോപ്പുകൾ പുറത്തിറക്കാനൊരുങ്ങി റിയൽമി

സ്മാർട്ട്‌ഫോൺ നിർമ്മാണ ബ്രാൻഡായ റിയൽ‌മി ഇനി ലാപ്‌ടോപ്പ് വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നുവെന്ന് വാർത്ത സിഇഒ സ്ഥിരീകരിച്ചു. റിയൽ‌മി ലാപ്‌ടോപ്പുകളുടെ വരവിനെ സൂചിപ്പിക്കുന്ന ഒരു ഔദ്യോഗിക ട്വീറ്റ് മാധവ് ഷെത്ത് ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു.

ഈ പുതിയ വിഭാഗത്തിലേക്ക് ചുവടുവെച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ സ്വാധീനം വ്യാപിപ്പിക്കുവാൻ ഈ ബ്രാൻഡ് പദ്ധതിയിടുന്നതായി തോന്നുന്നു. വരാനിരിക്കുന്ന റിയൽ‌മി ലാപ്‌ടോപ്പുകളുടെ ഏറ്റവും പുതിയ പ്രഖ്യാപനത്തെക്കുറിച്ച് നമുക്ക് ഇവിടെ വിശദമായി നോക്കാം.

റിയൽ‌മി ഇന്ത്യയുടെ സിഇഒ മാധവ് ഷെത്ത് തൻറെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഒരു പോസ്റ്റ് പങ്കിട്ടു. ഈ പുതിയ പ്രോഡക്റ്റ് ഉടൻ തന്നെ രാജ്യത്ത് എത്തുമെന്ന് സൂചിപ്പിക്കുന്നു. ട്വീറ്റിൽ ഒരു ബൈനറി സന്ദേശം ഉൾപ്പെടുന്നു, ഈ കോഡ് ഡീകോഡ് ചെയ്യുമ്പോൾ അത് ‘ഹലോ വേൾഡ്’ കാണിക്കുന്നു. ട്വീറ്റിൽ വരാനിരിക്കുന്ന പ്രോഡക്റ്റിൻറെ പേരിനെക്കുറിച്ച് ഊഹിക്കാൻ അദ്ദേഹം ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ട്വീറ്റിനൊപ്പം, പകുതി മറച്ച നിലയിൽ ഒരു ലാപ്‌ടോപ്പ് പ്രദർശിപ്പിക്കുന്ന ചിത്രവും ഷെത്ത് ട്വിറ്റർ പോസ്റ്റിൽ നൽകിയിട്ടുണ്ട്.

Top