ഫോണുകളില്‍ വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ റിയല്‍മെ

തങ്ങളുടെ ഫോണുകളില്‍ വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മെ. ഇതിനു വേണ്ടിയുള്ള അപ്ഡേറ്റ് വൈകാതെ തന്നെ മിക്ക ഫോണുകളിലും ലഭ്യമാക്കും. അപ്ഡേറ്റിന്റെ ഭാഗമായി ബ്രാന്‍ഡില്‍ നിന്നുള്ള ടോപ്പ് എന്‍ഡ് ഫോണുകളിലൊന്നായ റിയല്‍മെ എക്സ് ഇപ്പോള്‍ വോ വൈഫൈ ഫീച്ചര്‍ സ്വീകരിച്ചുതുടങ്ങി. എല്ലാ സര്‍ക്കിളുകളിലുമുള്ള റിലയന്‍സ് ജിയോ, എയര്‍ടെല്‍ നെറ്റ്വര്‍ക്കുകളില്‍ വൈഫൈ കോളിംഗിന് പിന്തുണ നല്‍കാന്‍ ഈ ബ്രാന്‍ഡിനാവും. ഇപ്പോഴത്തെ ഈ അപ്ഡേറ്റ് സ്മാര്‍ട്ട്ഫോണുകളിലും റിയല്‍മെയുടെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വെബ്സൈറ്റിലും ലഭ്യമാണ്.

റിയല്‍മെ എക്സ് അപ്ഡേറ്റ് ഇന്ത്യയിലെ റിലയന്‍സ് ജിയോ, എയര്‍ടെല്‍ ഓപ്പറേറ്റര്‍മാര്‍ക്കായി വൈഫൈ കോളിംഗ് നല്‍കുന്നു. സെല്ലുലാര്‍ കണക്റ്റിവിറ്റി പ്രത്യേകിച്ചും വീടിനകത്താണെങ്കില്‍ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ സൗകര്യം ഉപയോക്താക്കളെ അനുവദിക്കും. റിലയന്‍സ് ജിയോയും എയര്‍ടെല്ലും വൈഫൈ കോളിംഗ് ലഭ്യമാക്കിയത് മുതല്‍, ഗൂഗിള്‍ പിക്സല്‍, ഐഫോണ്‍, സാംസങ് ഗാലക്സി ഫോണുകള്‍ എന്നിവ ഈ ഫീച്ചര്‍ നല്‍കുന്നുണ്ട്. ഈ ഗണത്തിലേക്കാണ് ഇപ്പോള്‍ റിയല്‍മെയും വരുന്നത്.

ഫെബ്രുവരി അപ്ഡേറ്റില്‍ റിയല്‍മെ എക്സില്‍ കളര്‍ ഒഎസ് 6 ന്റെ ഏറ്റവും പുതിയ പതിപ്പും കൊണ്ടുവരുന്നു. ഈ അപ്ഡേറ്റിന്റെ ഭാഗമായി റിയല്‍മെ യുഐ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉപയോക്താക്കള്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരും.

Top