റിയല്‍മി പാഡ് ടാബ്ലെറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

റിയല്‍മിയുടെ പുതിയ ടാബ്ലറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി. റിയല്‍മി പാഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ്ലറ്റില്‍ മീഡിയടെക് ഹീലിയോ ജി80 എസ്ഒസി, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട്, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, IPX5 വാട്ടര്‍-റെസിസ്റ്റന്റ് ഡിസൈന്‍ എന്നിവയുണ്ട്. വൈഫൈ-ഓണ്‍ലി, വൈ-ഫൈ + 4 ജി എന്നീ രണ്ട് മോഡലുകളിലാണ് ഈ ടാബ്ലറ്റ് ലഭ്യമാകുന്നത്.

റിയല്‍മി പാഡിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വൈഫൈ ഓണ്‍ലി വേരിയന്റിന് 13,999 രൂപയാണ് ഇന്ത്യയില്‍ വില. വൈ-ഫൈ + 4ജി സപ്പോര്‍ട്ടുള്ള 3 ജിബി + 32 ജിബി ഓപ്ഷന് 15,999 രൂപ വിലയുണ്ട്. വൈ-ഫൈ + 4ജി 4 ജിബി + 64 ജിബി മോഡലിന് 17,999 രൂപയാണ് വില. ഈ മൂന്ന് വേരിയന്റുകളും റിയല്‍ ഗോള്‍ഡ്, റിയല്‍ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാകും. റിയല്‍മി പാഡ് വൈഫൈ + 4ജി മോഡലുകള്‍ സെപ്റ്റംബര്‍ 16ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവയിലൂടെ ലഭ്യമാകും. എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ്. ഈസി ഇഎംഐ ഇടപാടുകള്‍ എന്നിവ വഴി റിയല്‍മി പാഡ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കാന്‍ അവസരമുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 1,000 രൂപ കിഴിവും ലഭിക്കും.

റിയല്‍മി പാഡ് ടാബ്ലെറ്റില്‍ 10.4 ഇഞ്ച് WUXGA+ (2,000×1,200 പിക്‌സല്‍സ്) ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലെയുടെ സ്‌ക്രീന്‍-ടു-ബോഡി റേഷിയോ 82.5 ശതമാനമാണ്. രാത്രിയില്‍ കണ്ണിനുണ്ടാകുന്ന സ്‌ട്രെയിന്‍ കുറയ്ക്കാന്‍ പ്രീലോഡഡ് നൈറ്റ് മോഡും ഉണ്ട്. ഇതിലൂടെ ബ്രൈറ്റ്‌നസ് 2 നിറ്റ്‌സ് ആയി കുറയ്ക്കാം. സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കാന്‍ ഡാര്‍ക്ക് മോഡും ഉണ്ട്. സൂര്യപ്രകാശത്തില്‍ വച്ച് ഉപയോഗിക്കുമ്പോള്‍ സ്‌ക്രീനിന്റെ പരമാവധി ബ്രൈറ്റ്‌നസിലേക്ക് മാറ്റാനായി സണ്‍ലൈറ്റ് മോഡും ഇതില്‍ നല്‍കിയിട്ടുണ്ട്. മീഡിയാടെക് ഹീലിയോ ജി80 എസ്ഒസിയുടെ കരുത്തിലാണ് ഈ ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത്. 4ജിബി വരെ റാമും 64ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഈ ഡിവൈസില്‍ ഉണ്ട്.

റിയല്‍മി പാഡില്‍ മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്ളത്. അള്‍ട്രാ-വൈഡ് ലെന്‍സിനൊപ്പം 105 ഡിഗ്രി ഫീല്‍ഡ്-ഓഫ്-വ്യൂ (FoV) ലഭിക്കുന്ന ക്യാമറയാണ് ഇത്. ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 11 ബേസ്ഡ് റിയല്‍മെ യുഐയിലാണ്. ഡോള്‍ബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോ ടെക്‌നോളജികളും നല്‍കുന്ന നാല് സ്പീക്കറുകളുമായാണ് റിയല്‍മി പാഡില്‍ ഉള്ളത്. നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചറുള്ള രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്. 18W ക്വിക്ക് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 7,100mAh ബാറ്ററിയാണ് റിയല്‍മി പാഡില്‍ ഉള്ളത്.

ഒടിജി കേബിള്‍ വഴി റിവേഴ്‌സ് ചാര്‍ജിങ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസില്‍ ഉണ്ട്. റിയല്‍മി പാഡില്‍ സ്മാര്‍ട്ട് കണക്റ്റ് ഫീച്ചര്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ റിയല്‍മി ബാന്‍ഡ്, റിയല്‍മി വാച്ച് എന്നിവ ഉപയോഗിച്ച് ടാബ്ലെറ്റ് അണ്‍ലോക്കു ചെയ്യാന്‍ സാധിക്കുന്നു. റിയല്‍മി ഫോണുകളില്‍ നിന്നും ടാബ്ലെറ്റിലേക്കും തിരിച്ചും ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ നിയര്‍ബൈ ഷെയര്‍ ഫീച്ചറും ഇതിലുണ്ട്.

Top