റിയല്‍മി നര്‍സോ 30 സ്മാര്‍ട്‌ഫോണ്‍ ഇന്ന് അവതരിപ്പിക്കും

റിയല്‍മി നര്‍സോ 30 സ്മാര്‍ട്‌ഫോണ്‍ ഇന്ന് മലേഷ്യയില്‍ അവതരിപ്പിക്കും. റിയല്‍മി നര്‍സോ 30 സ്മാര്‍ട്ട്‌ഫോണിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയല്‍മി നര്‍സോ 30 പ്രോ 5 ജി ബേസിക് മോഡല്‍ 16,999 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. റിയല്‍മി നര്‍സോ 30 എയുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില നല്‍കിയിരിക്കുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണിന് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 30W ഡാര്‍ട്ട് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസര്‍, 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. 580 നിറ്റ്‌സ് ബറൈറ്‌നെസുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേയും മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയല്‍മി നര്‍സോ 30 സ്മാര്‍ട്‌ഫോണിന് 9.5 മില്ലിമീറ്റര്‍ കനവും 185 ഗ്രാം ഭാരവുമുണ്ടാകും.

 

Top