റിയൽ‌മി ജിടി 5ജി സ്മാർട്ട് ഫോൺ ഇന്ന് വൈകിട്ട് അവതരിപ്പിക്കും

റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോൺ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും. യൂറോപ്യൻ വിപണിക്കായുള്ള ഗ്ലോബൽ ലോഞ്ച് ഇവന്റിൽ വെച്ചാണ് ഡിവൈസ് അവതരിപ്പിക്കുന്നത്.റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിനൊപ്പം തന്നെ റിയൽമിയുടെ ആദ്യത്തെ ലാപ്‌ടോപ്പായ റിയൽ‌മി ബുക്കും, ആദ്യത്തെ ടാബ്ലറ്റായ റിയൽ‌മി പാഡും പുറത്തിറക്കും. ഇത് കൂടാതെ കമ്പനിയുടെ ആദ്യത്തെ വാക്വം ക്ലീനിംഗ് റോബോട്ടായ റിയൽ‌മി റോബോട്ട് വാക്വം കൂടി ഇന്ന് ലോഞ്ച് ചെയ്തേക്കും.

ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് റിയൽമിയുടെ ലോഞ്ച് ഇവന്റ് നടക്കുന്നത്. റിയൽമി ജിടി 5ജി സ്മാർട്ട്ഫോൺ നേരത്തെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസ് തന്നെയാണ് ഇന്ന് നടക്കുന്ന ലോഞ്ച് ഇവന്റിന്റെ മുഖ്യ ആകർഷണ കേന്ദ്രം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് മാർച്ചിലാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ഈ ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഷവോമിയുടേത് അടക്കമുള്ള സ്മാർട്ട്ഫോണുകൾക്ക് റിയൽമി ജിടി വെല്ലിവിളി ഉയർത്തും.

Top