റിയൽ‌മി ജിടിയുടെ ഗ്ലോബൽ ലോഞ്ച് ജൂൺ 15 ന്

റിയൽ‌മി ജിടിയുടെ ഗ്ലോബൽ ലോഞ്ച് ജൂൺ 15 ന് നടക്കും. ഇതിനൊപ്പം തന്നെ ഇന്ത്യയിൽ പുതിയ സ്മാർട്ട്‌ഫോൺ ലോഞ്ച്ഇവന്റ് അവതരിപ്പിക്കുവാനും കമ്പനി ഒരുങ്ങുന്നു. ജൂൺ 24 ന് റിയൽ‌മി ഇന്ത്യയിൽ ഈ പറയുന്ന ലോഞ്ച് ഇവന്റ് നടത്തുമെന്നാണ് പുതിയ അഭ്യൂഹം. കമ്പനി നാല് പുതിയ ഉൽപ്പന്നങ്ങൾ ഇവന്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

ലോഞ്ച് ഇവന്റിൽ രണ്ട് നാർസോ സ്മാർട്ട്‌ഫോണുകൾ കമ്പനി പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് അവകാശപ്പെടുന്നു. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും നർസോ 30 യുടെ 4 ജി, 5 ജി വേരിയന്റുകളാകാം. മാത്രമല്ല, പുതിയ വയർലെസ് ഇയർബഡുകളും പുതിയ സ്മാർട്ട് ടിവിയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

റിയൽ‌മി ഉടൻ തന്നെ ഒരു സ്മാർട്ട്‌ഫോൺ ലോഞ്ച് ഇവന്റ് ഇന്ത്യയിൽ നടത്തും. ജൂൺ 24 ന് നർസോ 30 കമ്പനി അവതരിപ്പിക്കുമെന്നാണ് അഭ്യൂഹം. ഓപ്പോ സ്പിൻ-ഓഫ് ബ്രാൻഡ് ഈ പരിപാടിയിൽ ഒരു കൂട്ടം ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് അവകാശപ്പെടുന്നു.

വാനില നർസോ 30 പുറത്തിറക്കുന്നതോടെ കമ്പനി നർസോ 30 സീരീസ് ഇന്ത്യയിൽ വിപുലീകരിക്കും. ഈ സീരിസിൽ വരുന്ന നർസോ 30 എ, നർസോ 30 പ്രോ 5 ജി എന്നിവ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. ജൂൺ 24 ന് വാനില നർസോ 30 4 ജി, 5 ജി വേരിയന്റുകളിൽ അവതരിപ്പിക്കുമെന്ന് യോഗേഷ് അവകാശപ്പെടുന്നു

Top