അത്യുഗ്രൻ ഓഫറുകളുമായി റിയല്‍മി ഫാന്‍ ഫെസ്റ്റിവല്‍

മികച്ച ഓഫറുകൾ സമ്മാനിച്ച് ആമസോണില്‍ റിയല്‍മി ഫാന്‍ ഫെസ്റ്റിവൽ. റിയല്‍മി ബ്രാന്‍ഡിന്റെ ഗാഡ്ജറ്റുകളും ആക്‌സസറീസുകളും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം. റിയല്‍മി നാര്‍സോ 50ഐ, റിയല്‍മി നാര്‍സോ 50എ, റിയല്‍മി നാര്‍സോ 50 പ്രോ 5ജി എന്നിങ്ങനെ ഉഗ്രന്‍ റിയല്‍മി ഫോണുകള്‍ കുറഞ്ഞ വിലയില്‍ റിയല്‍മി ഫാന്‍ ഫെസ്റ്റിവലില്‍ നിന്ന് വാങ്ങാം.

റിയല്‍മി നാര്‍സോ 50ഐയുടെ 4ജിബി റാം, 64ജിബി സ്‌റ്റോറേജ് പതിപ്പ് 8,999 രൂപയ്ക്ക് വാങ്ങാം. ഒക്ടാകോര്‍ പ്രൊസസ്സര്‍, 5000എംഎഎച്ച് ബാറ്ററി എന്നിങ്ങനെ കിടിലന്‍ ഫീച്ചറുകള്‍ ഫോണിലുണ്ട്. മീഡിയടെക് ഡിമന്‍സിറ്റി 810 5ജി പ്രൊസസ്സറും 49എംപി അള്‍ട്രാ എച്ച്ഡി ക്യാമറയുമായാണ് റിയല്‍മി നാര്‍സോ 50 5ജി വിപണികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്.

റിയല്‍മി നാര്‍സോ 50 പ്രോ 5ജിയുടെ 8ജിബി റാം+ 128 ജിബി സ്‌റ്റോറേജ് പതിപ്പ് 23,999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. മീഡിയടെക് ഡിമന്‍സിറ്റി 920 5ജി പ്രൊസസ്സര്‍, 90ഹെര്‍ട്‌സ് സൂപ്പര്‍ അമോല്‍ഡ് ഡിസ്‌പ്ലേ എന്നിങ്ങനെ ആകര്‍ഷകമായ നിരവധി ഫീച്ചറുകള്‍ സ്മാര്‍ട്ടഫോണിലുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമേ റിയല്‍മി ആക്‌സസറീസുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍, ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍, പവര്‍ ബാങ്കുകള്‍ എന്നിങ്ങനെ ആക്‌സസറീസുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

Top