റിയൽമി സി25, സി21, സി20 സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

റിയൽമി സി 25, സി21, സി20 സ്മാർട്ട്ഫോണുകൾ ഏപ്രിൽ എട്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ സി-സീരീസ് സ്മാർട്ട്‌ഫോണുകൾ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വേണ്ടി വികസിപ്പിച്ചതാണെന്ന് വ്യക്തമാക്കിയ റിയൽമി, ഈ ഡിവൈസുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങൾ വലിയ ബാറ്ററിയും വലിയ ഡിസ്പ്ലേയും ആയിരിക്കുമെന്നും അറിയിച്ചു.

റിയൽമി ‌സി25 6000 എംഎഎച്ച് ബാറ്ററിയും സി21, സി20 എന്നിവയ്ക്ക് 5000 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും. വരാനിരിക്കുന്ന സി-സീരീസ് സ്മാർട്ട്ഫോണുകൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സി11, സി 12, സി 15 ഫോണുകളേക്കാൾ മികച്ച സവിശേഷതകളുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്.

ഈ വർഷത്തെ സി സീരിസിലും കമ്പനി മികച്ച ഡിവൈസുകൾ തന്നെയാണ് പുറത്തിറക്കാനിരിക്കുന്നത്.

Top