റിയല്‍മി സി 2വിന് വിപണിയില്‍ മികച്ച പ്രതികരണം

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റായ റിയല്‍മിയുടെ പുതിയ റിയല്‍മി സി 2വിന് വിപണിയില്‍ മികച്ച പ്രതികരണം. മെയ് 15നാണ് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിയത്. ഡയമണ്ട് കട്ട് പാറ്റേണ്‍ രൂപകല്‍പനയിലുള്ള പിന്‍വശം ഫോണിന്റെ മുഖ്യ ആകര്‍ഷണമാണ്.

സി 2വിന് രണ്ട് വേരിയന്റുകളാണുള്ളത്. രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു പതിപ്പും, മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മറ്റൊരു പതിപ്പുമാണ് സി 2വിനുള്ളത്.

റിയല്‍മി സി 2വിന് 6.1 ഡ്യൂ ഡ്രോപ്പ് ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണുള്ളത്. എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഉണ്ട്. ഡയമണ്ട് കട്ട് രൂപകല്‍പനയിലുള്ള ബാക്ക് പാനല്‍ സി 2വിന്റെ പ്രത്യേകതയാണ്.

2.0 ഒക്ടാകോര്‍ ഹീലിയോ പി22 പ്രൊസസര്‍ ആണ് ഫോണിനുള്ളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ച് ആണ്. ഫോണില്‍ 256 ജിബി മെമ്മറി കാര്‍ഡുകളും ഉപയോഗിക്കാം. 13എംപി + 2എംപി റിയര്‍ ക്യാമറയില്‍ എഐ സംവിധാനങ്ങള്‍ ഉണ്ടാവും.

ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുന്നത്. 2ജിബി റാമിന് 5999 രൂപയും 3ജിബി റാമിന് 7999 രൂപയുമാണ് വില.

Top