റിയല്‍മി സി 2 സ്മാര്‍ട്ട് ഫോണ്‍ മെയ് 15ന് വില്‍പനയ്‌ക്കെത്തും

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റായ റിയല്‍മിയുടെ പുതിയ റിയല്‍മി സി 2 സ്മാര്‍ട്ട് ഫോണ്‍ മേയ് 15 ന് വില്‍പനയ്‌ക്കെത്തും.ഉപഭോക്താക്കള്‍ക്ക് ഫ്ളിപ്കാര്‍ട്ട്,റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവിയല്‍ നിന്നും ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വാങ്ങാം. മോയ് 15ന് സി 2 വിന്റെ ആദ്യ വില്‍പനയാണ് നടക്കുന്നത്‌. അതിനു ശേഷം മേയ് 24 നും മേയ് 31 നും ഫോണ്‍ വില്‍പനയ്ക്കെത്തും.

സി 2വിന് രണ്ട് വേരിയന്റുകളാണുള്ളത്. രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു പതിപ്പും, മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മറ്റൊരു പതിപ്പുമാണ് സി 2 വിനുള്ളത്.

റിയല്‍മി സി 2വിന് 6.1 ഡ്യൂ ഡ്രോപ്പ് ഫുള്‍സ്‌ക്രീന്‍ ഡിസ്പ്ലേ ആണുള്ളത്. എച്ച്ഡിപ്ലസ് ഡിസ്പ്ലേയോടു കൂടിയ ഫോണിന് കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഉണ്ട്. ഡയമണ്ട് കട്ട് രൂപകല്‍പനയിലുള്ള ബാക്ക് പാനല്‍ സി 2വിന്റെ പ്രത്യേകതയാണ്.

2.0ghz ഒക്ടാകോര്‍ ഹീലിയോ പി22 പ്രൊസസര്‍ ആണ് ഫോണിനുള്ളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ച് ആണ്. ഫോണില്‍ 256 ജിബി മെമ്മറി കാര്‍ഡുകളും ഉപയോഗിക്കാം.13എംപി+ 2എംപി റിയര്‍ ക്യാമറയില്‍ എഐ സംവിധാനങ്ങള്‍ ഉണ്ടാവും.

ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്ക്കെത്തുന്നത്. 2ജിബി റാമിന് 5999 രൂപയും 3ജിബി റാമിന് 7999 രൂപയുമാണ് വില.

Top