റിയല്‍മി സി 15 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ റിയല്‍മി സി15 പുറത്തിറങ്ങി. എന്‍ട്രി ലെവല്‍ സെഗ്മെന്റിലേക്കാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

റിയല്‍മി സി3 യില്‍ കണ്ട ഹീലിയോ ജി 70 പ്രോസസറിനെക്കാള്‍ കരുത്ത് കുറഞ്ഞ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് സി 15 സ്മാര്‍ട്ട്‌ഫോണില്‍ കമ്പനി നല്‍കിയിരിക്കുന്നത്.

മൂന്ന് റാം, സ്റ്റോറേജ് വേരിയന്റുകളിലാണ് റിയല്‍മി സി15 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ 3 ജിബി / 64 ജിബി വേരിയന്റിന് ഐഡിആര്‍ 1,999,000 (ഏകദേശം 10,300 രൂപ) വിലയുണ്ട്. 4 ജിബി / 64 ജിബി വേരിയന്റിന് ഐഡിആര്‍ 2,199,000 (ഏകദേശം 11,300 രൂപ)യാണ് വില. 4 ജിബി / 128 ജിബി മോഡലിന് ഐഡിആര്‍ 2,499,000 (ഏകദേശം 12,900 രൂപ) വിലയുണ്ട്. മറൈന്‍ ബ്ലൂ, സീഗല്‍ സില്‍വര്‍ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.

റിയല്‍മി സി15 സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യത്തെ ഫ്‌ളാഷ് സെയില്‍ ജൂലൈ 29ന് ഇന്തോനേഷ്യയില്‍ റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍, ലസാഡ.കോം, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവ വഴി നടക്കും. ആദ്യത്തെ രണ്ട് റാം / സ്റ്റോറേജ് വേരിയന്റുകള്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് ഡിസ്‌കൗണ്ടുകളും റിയല്‍മി വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയല്‍മി C15 സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് റിയല്‍മി യുഐയിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന സ്റ്റോറേജ് സപ്പോര്‍ട്ടും ഈ ഡിവൈസിലുണ്ട്. 20: 9 ആസ്പാക്ട് റേഷിയോവോട് കൂടിയ 6.5 ഇഞ്ച് എച്ച്ഡി + എല്‍സിഡി ഡിസ്പ്ലേയാണ് ഡിവൈസില്‍ ഉള്ളത്.

13 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവയാണ് റിയല്‍മി C15 സ്മാര്‍ട്ട്‌ഫോണിലെ പിന്‍ക്യാമറ സെറ്റപ്പിലുള്ള ക്യാമറകള്‍. ചതുരാകൃതിയിലുള്ള ക്യാമറ ഡിസൈനാണ് ഡിവൈസില്‍ ഉള്ളത്. സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ AI ബ്യൂട്ടി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.

18W ഫാസ്റ്റ് ചാര്‍ജിംഗിങ് സപ്പോര്‍ട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയാണ്. പോളികാര്‍ബണേറ്റ് ബാക്ക് പാനലിലാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. റിയല്‍മെ സി 11 ല്‍ നിന്ന് വ്യത്യസ്തമായി പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും റിയല്‍മി നല്‍കിയിട്ടുണ്ട്.

Top