റിയല്‍മി സി11 ഇന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും

റിയല്‍മി സി 11 സ്മാര്‍ട്ഫോണ്‍ ഇന്ന് വില്‍പ്പനയ്‌ക്കെത്തും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ളിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വാങ്ങാന്‍ ലഭ്യമാണ്.

7,499 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. നാര്‍സോ സീരീസും റിയല്‍മി എക്സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റില്‍ അവതരിപ്പിച്ച ഡിവൈസാണ് റിയല്‍മി സി11.

റിച്ച് ഗ്രീന്‍, റിച്ച് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 720×1600 റെസല്യൂഷനില്‍ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 5000mah ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത.

13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 5 എംപി ഫ്രണ്ട് കാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 10 അനുസരിച്ചാണ് റിയല്‍മി സി11 പ്രവര്‍ത്തിക്കുന്നത്.

Top