റിയല്‍മി സി11 സ്മാര്‍ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ജൂലൈ 29ന്

റിയല്‍മി സി 11 സ്മാര്‍ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ജൂലൈ 29 ന് നടക്കും. 7,499 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. ഉച്ചയ്ക്ക് 12:00 മണിക്ക് ഈ സ്മാര്‍ട്‌ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പ്പന ആരംഭിക്കും. നാര്‍സോ സീരീസും റിയല്‍മെ എക്‌സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് സെഗ്മെന്റില്‍ അവതരിപ്പിച്ച ഡിവൈസാണ് റിയല്‍മി സി11.

റിച്ച് ഗ്രീന്‍, റിച്ച്‌ ്രേഗ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 720×1600 റെസല്യൂഷനില്‍ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 5000mah ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 5 എംപി ഫ്രണ്ട് കാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 10 അനുസരിച്ചാണ് റിയല്‍മി സി11 പ്രവര്‍ത്തിക്കുന്നത്.

Top