റിയല്‍മി സി11 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മി സി11 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജൂലായ് 22 മുതലാണ് ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുക. പാര്‍ട്ണര്‍ സ്റ്റോറുകളിലും റിയല്‍മി ഡോട്ട് കോമിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും. പുതിയ പവര്‍ ബാങ്കും കമ്പനി അവരിപ്പിച്ചിട്ടുണ്ട്. ഈ പവര്‍ബാങ്ക് എല്ലാ ഫോണുകളിലും ഉപയോഗിക്കാവുന്നതാണ്.

റിച്ച് ഗ്രീന്‍, റിച്ച് േ്രഗ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2 ജിബി റാം 32 ജിബി റോം വാരിയന്റിന് 7499 രൂപയാണ് വില വരുന്നത്. പവര്‍ ബാങ്കുകള്‍ കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1999 രൂപയാണ് വില.

720×1600 റെസല്യൂഷനില്‍ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 5000mah ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 5 എംപി ഫ്രണ്ട് കാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 10 അനുസരിച്ചാണ് റിയല്‍മി സി11 പ്രവര്‍ത്തിക്കുന്നത്.

Top