ഫ്ലാഷ് സെയിലുമായി റിയൽ‌മി സി11 സ്മാർട്ട്ഫോൺ

ന്ത്യയിൽ ഇന്ന് വീണ്ടും വിൽപ്പനക്കെത്തുകയാണ് റിയൽമി സി11 സ്മാർട്ട്ഫോൺ . റെഡ്മി 9, സാംസങ് ഗാലക്‌സി എം01 എന്നീ സ്മാർട്ട്ഫോണുകളുമായിട്ടാണ് വിപണിയിൽ റിയൽമി സി11 സ്മാർട്ട്ഫോൺ മത്സരിക്കുന്നത്.

റിയൽ‌മി സി11 സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. റിച്ച് ഗ്രീൻ, റിച്ച് ഗ്രേ കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

രണ്ട് നാനോ സിം കാർഡ് സ്ലോട്ടകളാണ് റിയൽ‌മി സി11 സ്മാർട്ട്ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoCയുടെ കരുത്തിലാണ് റിയൽമി സി11 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഇരട്ട പിൻ ക്യാമറ സെറ്റപ്പാണ് റിയൽമി സി സീരിസിലെ ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് 5 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.

32 ജിബി ഇന്റേണൽ സ്റ്റോറേജാണ് റിയൽ‌മി സി11 സ്മാർട്ട്ഫോണിൽ ഉള്ളത്. സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് റിയൽമി സി11 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിൽ ഉൾപ്പെടുന്നു. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ ഈ വേരിയന്റിന് 7,499 രൂപയാണ് വില.

Top