റിയല്‍മി സി1, റിയല്‍മി 2 എന്നിവയ്ക്ക് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു

റിയല്‍മി തങ്ങളുടെ ബജറ്റ് സ്മാര്‍ട്‌ഫോണുകളായ റിയല്‍മി2, റിയല്‍മി സി1 എന്നിവയുടെ വില വര്‍ധിപ്പിച്ചു. 6,999 രൂപയായിരുന്നു റിയല്‍മി സി1ന്റെ വില. ഇപ്പോള്‍ 7,999 രൂപയാണ് ഇപ്പോഴത്തെ വില. റിയല്‍മി 2ന് നേരത്തെ 8,999 രൂപയായിരുന്നു വില. ഇപ്പോള്‍ 9,499 രൂപയാണ് വില.

19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് റിയല്‍മി 2ന് ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,230 എംഎഎച്ചാണ് ബാറ്ററി.

3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളുടെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ്.

Top