റിയല്‍മി 8ഐ, റിയല്‍മി 8എസ് 5ജി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മി 8ഐ, റിയല്‍മി 8എസ് 5ജി എന്നീ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളര്‍ വേരിയന്റുകളിലുമാണ് ഈ ഡിവൈസുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

റിയല്‍മി 8ഐ സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന് 15,999 രൂപ വിലയുണ്ട്. റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാം + 128 ജിബി മോഡലിന് ഇന്ത്യയില്‍ 19,999 രൂപ വിലയുണ്ട്. റിയല്‍മി 8ഐ സ്മാര്‍ട്ട്‌ഫോണ്‍ സ്‌പേസ് ബ്ലാക്ക്, സ്പേസ് പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമാകും. റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ യൂണിവേഴ്‌സ് ബ്ലൂ, യൂണിവേഴ്‌സ് പര്‍പ്പിള്‍ ഷേഡുകളില്‍ ലഭ്യമാകും.

റിയല്‍മി 8ഐ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത് സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 12 മണി മുതലാണ്. റിയല്‍മി 8എസ് 5ജി സെപ്റ്റംബര്‍ 13ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പ്പനയ്ക്കെത്തും. രണ്ട് ഫോണുകളും ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം പ്രധാന ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവ വഴിയാണ് ലഭ്യമാകുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, ഈസി ഇഎംഐ ഇടപാടുകള്‍, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് ഇഎംഐ ഇടപാടുകള്‍ എന്നിവ ഉപയോഗിച്ച് റിയല്‍മി 8ഐ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, ഈസി ഇഎംഐ ഇടപാടുകള്‍, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഇഎംഐ ഇടപാടുകള്‍ എന്നിവ ഉപയോഗിച്ച് റിയല്‍മി 8എസ് 5ജി വാങ്ങുന്നവര്‍ക്ക് 1,500 രൂപ കിഴിവ് ലഭിക്കും.

റിയല്‍മി 8ഐയില്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,412 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഉള്ളത്. 90.80 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോ, 100 ശതമാനം ഡിസിഐ- പി 3 കളര്‍ ഗാമറ്റ്, ഡ്രാഗണ്‍ട്രെയ്ല്‍ പ്രോ പ്രോട്ടക്ഷന്‍ എന്നിവയുണ്ട്. 30 ഹെര്‍ട്‌സ്, 48 ഹെര്‍ട്‌സ്, 50 ഹെര്‍ട്‌സ്, 60 ഹെര്‍ട്‌സ്, 90 ഹെര്‍ട്‌സ്, 120 ഹെര്‍ട്‌സ് എന്നിങ്ങനെ ആറ് വ്യത്യസ്ത ലെവലുകള്‍ ഉള്ള ഡൈനാമിക് റിഫ്രഷ് റേറ്റും ഇതിലുണ്ട്. ഈ ഡിസ്‌പ്ലേ 180Hz ടച്ച് സാമ്പിള്‍ റേറ്റുമായി വരുന്നു. രണ്ട് സിം കാര്‍ഡ് സ്ലോട്ടുകളുള്ള ഡിവൈസ് ആന്‍ഡ്രോയിഡ് 11 ബേസ്ഡ് റിയല്‍മി യുഐ 2.0ലാണ് പ്രവര്‍ത്തിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 8ഐയില്‍ ഉള്ളത്.

റിയല്‍മി 8ഐയുടെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഇതില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി സാംസങ് S5KJN1 സെന്‍സറാണ് ഉള്ളത്. f/1.8 ഫൈവ്-പീസ് ലെന്‍സും ഇതിനൊപ്പം ഉണ്ട്. 2 മെഗാപിക്‌സല്‍ മോണോക്രോം പോര്‍ട്രെയിറ്റ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവയാണ് മറ്റ് ക്യാമറകള്‍. മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് ഉള്ളത്. ഇത് എഐ സപ്പോര്‍ട്ടുള്ള ബ്യൂട്ടിഫിക്കേഷന്‍ ഫങ്ഷനുകള്‍, എച്ച്ഡിആര്‍ മോഡ്, പോര്‍ട്രെയിറ്റ് മോഡ് എന്നിവയുമായി വരുന്നു. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസില്‍ ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഡിവൈസില്‍ ഉണ്ട്.

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്‌സല്‍) ഡിസ്‌പ്ലേയാണ് റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിള്‍ റേറ്റ്, 90.5 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോ. 600 നൈറ്റ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒക്ട-കോര്‍ മീഡിയടെക്ക് ഡൈമെന്‍സിറ്റി 810 എസ്ഒസിയില്‍ ആണ്. ഇതിനൊപ്പം 8ജിബി വരെ LPDDR4x റാമും ഡിവൈസില്‍ ഉണ്ട്. 5ജിബി വരെ വെര്‍ച്വല്‍ റാം സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്.

റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് പിന്‍ക്യാമറകളാണ് ഉള്ളത്. എഫ്/1.8 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, F/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, f/2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് സെന്‍സര്‍ എന്നിവയാണ് ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലെ ക്യാമറകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.1 ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്.

ഈ ഡിവൈസില്‍ 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനും സാധിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസില്‍ 5ജി, 4ജി വോള്‍ട്ടി, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയുണ്ട്. ഓണ്‍ബോര്‍ഡ് സെന്‍സറുകളായി ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയുണ്ട്. 33W ഡാര്‍ട്ട് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്.

 

Top