ഇന്ത്യൻ വിപണിയിലേക്ക് റിയൽമി 7 ഐ ഉടൻ എത്തും

റിയൽമി 7 ഐ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. റിയൽമി ഇന്തോനേഷ്യയിൽ ഒരാഴ്ച മുമ്പ് 7 ഐ പുറത്തിറക്കിയിരുന്നു. അറോറ ഗ്രീൻ, പോളാർ ബ്ലൂ തുടങ്ങിയ നിറങ്ങളിലാണ് ഈ സ്മാർട്ഫോൺ ഇന്തോനേഷ്യയിൽ പുറത്തിറക്കിയിരിക്കുന്നത്.

ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന ബ്രാൻഡിൽ നിന്നുള്ള മറ്റൊരു സ്മാർട്ട്ഫോണാണിത്. ഒരൊറ്റ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമായി ഈ സ്മാർട്ഫോൺ ലഭ്യമാണ്. റിയൽമി 7, റിയൽമി 7 പ്രോ എന്നീ ഹാൻഡ്‌സെറ്റുകൾ നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. 720 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് 90 ഹെർട്സ് എൽസിഡി ഡിസ്പ്ലേയാണ് റിയൽമി 7 ഐ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.

ഡിസ്പ്ലേയ്ക്ക് മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസ്പ്ലേയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90 ശതമാനമാണ് വരുന്നത്. റിയൽ‌മി 7 ഐ സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജാണ് വരുന്നത്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. നാല് ക്യാമറകളാണ് റിയൽ‌മി 7 ഐ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് കമ്പനി കൊടുത്തിരിക്കുന്നത്. പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവയും നൽകിയിട്ടുണ്ട്. മുൻവശത്ത് വരുന്ന പഞ്ച്-ഹോൾ ഡിസ്‌പ്ലേയിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടാതെ ഈ ക്യാമറ സെറ്റപ്പിൽ ഒരു എൽഇഡി ഫ്ലാഷും റിയൽമി ഉൾപ്പെടുത്തിയിരിക്കുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി 7 ഐ സ്മാർട്ട്ഫോണിൽ വരുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, 4 ജി, ജിപിഎസ്, ഗ്ലോനാസ്, 3.5 എംഎം ഹെഡ്സെറ്റ് ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റിയുടെ ഓപ്ഷനുകളിൽ വരുന്നുണ്ട്. ഇന്തോനേഷ്യയിൽ റിയൽമി 7 ഐയുടെ വില 3,199,000 (ഏകദേശം 15,800 രൂപ) ആണ്.

Top