റിയൽമി 7; അടുത്ത വിൽ‌പന സെപ്റ്റംബർ 17ന് നടക്കും

റിയൽമി  7ന്റെ അടുത്ത വില്പന സെപ്റ്റംബർ 17ന് നടക്കും .കഴിഞ്ഞ ആഴ്ചയാണ് റിയൽമി 7 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. മാർച്ചിൽ ചൈനീസ് കമ്പനി പുറത്തിറക്കിയ റിയൽമി 6 ന്റെ പിൻഗാമിയായാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിയൽമി 7ന് ഇന്ത്യയിൽ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 8 ജിബി + 128 ജിബി ഓപ്ഷന് 16,999 രൂപയുമാണ് വില വരുന്നത്.

ഈ സ്മാർട്ട്ഫോൺ മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാക്കുന്നു. മാത്രമല്ല, സെപ്റ്റംബർ 17 ന് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം തുടങ്ങിയ ഓൺലൈൻ വിപണനകേന്ദ്രങ്ങൾ വഴി ഇത് ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും.

റിയൽമി 7ൽ 90Hz ഡിസ്പ്ലേ വരുന്നു, കൂടാതെ 30W ഫാസ്റ്റ് ചാർജിംഗും ഉൾപ്പെടുന്നു.  ഡ്യുവൽ സിം (നാനോ) റിയൽമി 7 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽമി യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. കൂടാതെ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോയും 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഈ ഡിവൈസിൽ വരുന്നു. ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഈ ഡിസ്പ്ലേയിൽ ഉണ്ട്.

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ എഫ് / 1.8 ലെൻസുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പൊടെയാണ് റിയൽമി 7 വരുന്നത്. കൂടാതെ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്‌ഫോണിലുണ്ട്

Top