റിയല്‍മി 7, റിയല്‍മി 7 പ്രോ സെപ്റ്റംബര്‍ 1ന് അവതരിപ്പിക്കും

റിയല്‍മി 7, റിയല്‍മി 7 പ്രോ സെപ്റ്റംബര്‍ 1ന് അവതരിപ്പിക്കും. ഈ രണ്ട് ഡിവൈസുകളും ഭാരം കുറഞ്ഞതാണെന്നും നീണ്ട ബാറ്ററി ലൈഫ് ഉള്ളതായും അഭ്യൂഹമുണ്ട്. ഈ റിയല്‍മി ഉപകരണങ്ങളിലൊന്ന് 65W ഫാസ്റ്റ് ചാര്‍ജിംഗുള്ള 4,300mAh ബാറ്ററിയുമായും, മറ്റൊന്ന് 4,500mAh ബാറ്ററി 65W ഫാസ്റ്റ് ചാര്‍ജിംഗിനൊപ്പം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വരാനിരിക്കുന്ന ഡിവൈസുകളില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + 1080×2400 പിക്സല്‍ ഡിസ്പ്ലേ, ഒക്ടാ കോര്‍ പ്രോസസര്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. രണ്ട് സ്മാര്‍ട്ട്ഫോണുകളിലും 8 ജിബി റാമും ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. പിന്നില്‍ 64 എംപി പ്രൈമറി സെന്‍സറും മുന്‍വശത്ത് 32 എംപി ക്യാമറയും വരുന്നു.

Top