റിയല്‍മി 6 സ്മാര്‍ട്‌ഫോണിന്റെ പുതിയ സ്റ്റോറേജ് വാരിയന്റ് പുറത്തിറങ്ങി

റിയല്‍മി 6 സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് പുറത്തിറങ്ങി. 6ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

റിയല്‍മി 6 സ്മാര്‍ട്ട്‌ഫോണ്‍ ഇനി മുതല്‍ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനുള്ള വേരിയന്റിലും ലഭ്യമാകും. നേരത്തെ ഈ ഡിവൈസിന് 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളാണ് ഉണ്ടായിരുന്നത്. പുതിയ വേരിയന്റിന് 15,999 രൂപയാണ് വില. ഫോണ്‍ ഇന്നു മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും.

കേമെറ്റ് ബ്ലൂ, കോമെറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ തന്നെയാണ് പുതിയ വേരിയന്റും അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍മി 6 സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി + 64 ജിബി മോഡലിന് 14,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്. ഡിവൈസിന്റെ ഹൈഎന്‍ഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനുമുള്ള വേരിയന്റിന് 17,999 രൂപയാണ് വില.

14,999 രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത് ഗെയിം അധിഷ്ഠിത SoC ആയ ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 90 പ്രോസസറാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള മാലി-ജി 76 എംസി 4 ജിപിയുവും ഡിവൈസിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡിലൂടെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനവും ഈ ഡിവൈസില്‍ ഉണ്ട്.

6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 20: 9 ആസ്പാക്ട് റേഷിയോ 1080 x 2400 പിക്‌സല്‍സ് എഫ്എച്ച്ഡി + റെസല്യൂഷന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളാണ് റിയല്‍മി 6നെ ജനപ്രീയമാക്കുന്ന പ്രധാന ഘടകങ്ങള്‍. ഈ ഡിസ്‌പ്ലെയുടെ മുകളില്‍ ഇടത് ഭാഗത്തായി ഒരു പഞ്ച്-ഹോള്‍ കട്ടും കമ്പനി നല്‍കിയിട്ടുണ്ട്.

കാമറകള്‍ പരിശോധിച്ചാല്‍, ഇന്‍-ഡിസ്പ്ലേ ക്യാമറ കട്ട് ഔട്ട് അപ്ഫ്രണ്ടില്‍ എഫ് / 2.0 അപ്പര്‍ച്ചറുള്ള 16 എംപി ക്യാമറയാണ് നല്‍കിയിട്ടുള്ളത്. 64 എംപി പ്രൈമറി സെന്‍സര്‍, 8 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 2 എംപി സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ നാല് ക്യാമറകളാണ് പിന്‍ പാനലില്‍ റിയല്‍മി നല്‍കിയിട്ടുള്ളത്. 4,300 mAh ബാറ്ററിയാണ് ഫോണിനുള്ളത്.

Top