റിയല്‍മി 5i സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു; ജനുവരി ആറിന് വിപണിയിലെത്തും

ലോകമെമ്പാടുമുള്ള ഏറ്റവും തിരക്കേറിയ ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് റിയല്‍മി. റിയല്‍മി പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. സ്മാര്‍ട്ട്ഫോണായ റിയല്‍മി 5i ജനുവരി ആറിന് ഔദ്യോഗികമായി വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റിയല്‍മി 5, 5 പ്രോ, 5 എസ് എന്നിവ അവതരിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ 5i വിപണിയിലെത്തിക്കുന്നത്.

ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവുമായി റിയല്‍മി 5i വരുമെന്നാമ് സൂചന. 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സറും ഇതിലുണ്ട്.

5,000 എംഎഎച്ച് ബാറ്ററിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 13,200 രൂപയാണ് ഫോണിന്റെ വില. റിയര്‍ പാനലില്‍ സൂക്ഷ്മമായ ഗ്രേഡിയന്റ് ഫിനിഷ് കാണിക്കുന്ന പച്ച, നീല നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും.

Top