ക്വാഡ് ക്യാമറയുമായി റിയല്‍മി 5, റിയല്‍മി 5 പ്രോ വിപണിയില്‍

ക്വാഡ് ക്യാമറ സൗകര്യവുമായി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മിയുടെ റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നീ രണ്ട് പുതിയ സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

നാല് ജിബി റാം 64ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റിയല്‍മി 5 ന് 13,999 രൂപയാണ് വില. ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 14,999 രൂപയും, എട്ട് ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുളള പതിപ്പിന് 16,999 രൂപയുമാണ് വില.

റിയല്‍മി 5 പ്രോയില്‍ 48 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 586, എട്ട് എംപി അള്‍ട്രാ വൈഡ്-ആംഗിള്‍ ക്യാമറ, രണ്ട് എംപി മാക്രോ ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന നാല് ക്യാമറ സെന്‍സറുകളാണ് പിന്‍ഭാഗത്തുള്ളത്. സെല്‍ഫി ക്യാമറ 16എംപിയാണ്.

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്ലസ് സംരക്ഷണത്തോടെ 6.3 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുളളത്.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 712 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6 ആണുള്ളത്. 4035 എംഎഎച്ചിന്റെ ബാറ്ററിയാണ് റിയല്‍മി 5 പ്രോയിലുള്ളത്.

റിയല്‍മി 5 ലും ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്. എന്നാല്‍ 48 മെഗാപിക്സല്‍ സെന്‍സറിന് പകരം 12 എംപി സെന്‍സറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

റിയല്‍മി 5 സ്മാര്‍ട്ഫോണിലും ഗൊറില്ല ഗ്ലാസ് 3 പ്ലസ് സംരക്ഷണത്തോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറുള്ള ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

Top