റിയല്‍മി 2 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് 12 മണിക്ക് ആരംഭിക്കും

റിയല്‍മി 2 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 3 ജിബി റാം മോഡലിന് 8,990 രൂപയാണ് വില വരുന്നത്. 4 ജിബി റാമിന് 10,990 രൂപയുമാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,230 എംഎഎച്ചാണ് ബാറ്ററി.

3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളുടെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ്.

Top