റിയല്‍മി 2 ഫ്‌ളാഷ് സെയില്‍ ഇന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിക്കും

റിയല്‍മി 2 ഫ്‌ളാഷ്‌സെയില്‍ ഇന്ന് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിക്കും. 19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,230 എംഎഎച്ചാണ് ബാറ്ററി.

3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്റ്റോറേജ് വാരിയന്റുകളുടെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 3 ജിബി റാം വാരിയന്റിന് 9,499 രൂപയും 4 ജിബി റാം വാരിയന്റിന് 10,999 രൂപയുമാണ് വില വരുന്നത്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ്.

Top