റിയല്‍മി 1 റെഡ് സ്മാര്‍ട്‌ഫോണ്‍ വേരിയന്റ് ഇന്ത്യയിലെത്തി

red

പ്പോ റിയല്‍മി 1 റെഡ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി. ഈ വര്‍ഷം ആദ്യമാണ് റിയല്‍മി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 4 ജിബി റാം/64 ജിബി സ്റ്റോറേജ് പതിപ്പില്‍ എത്തിയ സ്മാര്‍ട്‌ഫോണ്‍ കറുപ്പ് നിറത്തിലായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ കമ്പനി റെഡ് വാരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 10,990 രൂപയാണ് ഫോണിന്റെ വില.

6 ഇഞ്ച് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഓക്ട കോര്‍ മീഡിയടെക് ഹീലിയോ പി60 പ്രോസസര്‍, 4ജിബി റാം/ 64 ജിബി സ്‌റ്റോറേജ്, 13 എംപി റിയര്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ, 3410 എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയല്‍മി 1 റെഡ് വാരിയന്റിന്റെ സവിശേഷതകള്‍.

Top