റിയൽ‌മി ജിടി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു

റിയൽ‌മി ജിടി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. വൈകാതെ തന്നെ ഈ ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന സൂചനയായി റിയൽമി വെബ്സൈറ്റിൽ ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡിവൈസ് ഇതിനകം തന്നെ ഇന്ത്യയ്ക്ക് പുറത്ത് സ്നാപ്ഡ്രാഗൺ 888 പ്രോസസർ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെത്തുമ്പോൾ ഈ ഡിവൈസിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പരിശോധിക്കാം.

ഇന്റർനാഷണൽ വേരിയന്റിന്റെ സമാന സവിശേഷതകളോടെ ആയിരിക്കും റിയൽമി ജിടി ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. എഫ്എച്ച്ഡി + റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഡിസ്പ്ലെ പാനലിൽ പഞ്ച്-ഹോളാണ് സെൽഫി ക്യാമറയ്ക്കായി നൽകിയിട്ടുള്ളത്. ഈ പാനലിന്റെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5  പ്രൊട്ടക്ഷനും ഉണ്ട്.

 

 

 

 

Top