നിരോധന വിവരം അറിഞ്ഞിരുന്നില്ല; രജിത് കുമാര്‍ ജാമ്യത്തിലിറങ്ങി

കൊച്ചി: വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ ആളുകളെത്തിയതു താന്‍ പറഞ്ഞിട്ടല്ലെന്ന് രജിത് കുമാര്‍. ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യമെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രജിത് കുമാര്‍. നിരവധി ദിവസം അടച്ചിട്ട മുറിയില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണു കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ കൊറോണയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം അറിഞ്ഞിരുന്നില്ലെന്നും രജിത് കുമാര്‍ പറഞ്ഞു.

തന്നോട് ആദരവ് പ്രകടിപ്പിക്കാന്‍ സ്വമേധയാ എത്തിയവര്‍ നിയമക്കുരുക്കില്‍പ്പെട്ടതില്‍ വേദനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമ്പാശേരി സിഐ പി.എം. ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് രജിത് കുമാറിനു ജാമ്യം അനുവദിച്ചത്. സംസ്ഥാനത്ത് ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണു ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത് കുമാറിനു സ്വീകരണം നല്‍കാനെത്തിയത്.

Top