റിയല്‍മി സി വണ്ണിന്റെ പുതിയ പതിപ്പുകള്‍ വിപണിയില്‍

റിയല്‍മി സി വണ്ണിന്റെ പുതിയ പതിപ്പുകള്‍ വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം റിയല്‍ മി അവതരിപ്പിച്ച ബജറ്റ് ഫോണുകളിലൊന്നാണ് റിയല്‍ മി സിവണ്‍. ഇതിന്റെ രണ്ട് പുതിയ പതിപ്പുകളായ 2GB+32GB, 3GB+32GB എന്നീ മോഡലുകളാണ് ഉപഭോക്താക്കളിലേക്ക് എത്താന്‍ തയ്യാറെടുത്തിരിക്കുന്നത്.

2GB+32GB യ്ക്ക് 7499 രൂപയും, 3GB+32GBയ്ക്ക് 8499 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. റിയല്‍മി 2019 ന് നേവി ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളാണുള്ളത്. നേരത്തെ രണ്ട് ജിബി റാം 16 ജിബി സ്റ്റോറേജ് പതിപ്പായിരുന്നു പുറത്തിറക്കിയത്. മൂന്ന് ജിബി റാം പതിപ്പും 32 ജിബി സ്റ്റോറേജും നല്‍കിയിട്ടുണ്ട്. മുന്‍പ് 6999 രൂപയ്ക്ക് വിപണിയില്‍ അവതരിപ്പിച്ച ഫോണിന് ഇപ്പോള്‍ വില 7499 രൂപയാണ്.

Top