തകർപ്പൻ ജയവുമായി റയൽ; ഇരട്ട ഗോൾ നേടി ബെൻസേമ

മാഡ്രിഡ്: ലാ ലിഗയിലെ എവേ മത്സരത്തില്‍ ഐബറിനെതിരേ എതിരില്ലാത്ത നാല് ഗോളുകളുമായി വിജയ പകിട്ടിൽ തിളങ്ങി റയൽ മാൻഡ്രിഡ്.

റയലിന്റെ കരീം ബെൻസേമ ഇരട്ട ഗോളുകൾ നേടുകയും അവസാന മിനിറ്റില്‍ ടീമിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. 20-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സെര്‍ജിയോ റാമോസ് റയലിന്റെ ലീഡുയര്‍ത്തുകയും ചെയ്തു.

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആദ്യ പകുതി അവസാനിപ്പിച്ച റയലിനായി 61-ാം മിനിറ്റില്‍ ഫെഡ്‌റിക്കോവാല്‍വെര്‍ദെ ഗോള്‍ നേടുകയായിരുന്നു.

Top