റയല്‍ മാഡ്രിഡിന്റെ യുവ സ്ട്രൈക്കര്‍ ക്രിസ്റ്റോ; ഉഡിനെസെയുമായി ഒപ്പ് വച്ചത് 5 വര്‍ഷത്തെ കരാര്‍

ക്രിസ്റ്റോ ഗോണ്‍സാലസ് ഇനി സീരി എ ക്ലബ്ബായ ഉഡിനെസെയില്‍. റയല്‍ മാഡ്രിഡിന്റെ യുവ സ്ട്രൈക്കര്‍ കൂടിയായ ക്രിസ്റ്റോ 5 വര്‍ഷത്തെ കരാറാണ് ഉഡിനെസെയുമായി ഒപ്പ് വച്ചത്.

21 വയസുകാരനായ താരത്തിന്റെ വില്‍പന കരാറില്‍ ബൈ ബാക്ക് ക്‌ളോസും സെല്‍ ഓണ് ക്‌ളോസും റയല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.5 മില്യണ്‍ യൂറോ നല്‍കിയാണ് ഇറ്റാലിയന്‍ ക്ലബ്ബ് താരത്തെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന്റെ റിസര്‍വ് ടീമിനായി 21 ഗോളുകള്‍ നേടിയ താരമാണ് ഗോണ്‍സാലസ്. താരത്തിന്റെ സീനിയര്‍ ടീമിലെ ആദ്യ ഗോള്‍ കോപ്പ ഡെല്‍ റേയില്‍ മെലിലക്ക് എതിരെയാണ് നേടിയത്.

Top