മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി സിനദിന്‍ സിദാന്‍

യല്‍ മാഡ്രിഡിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍ വീണ്ടും തിരിച്ചെത്തി. റയല്‍ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് പത്ത് മാസം പിന്നിട്ടപ്പോഴാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. ഇനി 2022 വരെ ക്ലബ്ബില്‍ മാറ്റങ്ങളില്ലാതെ തുടരുമെന്നാണ് സിദാന്‍ അറിയിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും നല്ല മാനേജര്‍ തിരിച്ചെത്തിയെന്നാണ് സിദാന്റെ വരവിനെ റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസ് വിശേഷിപ്പിച്ചത്. റയലിന് തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷമാണ് സിദാന്‍ ടീം വിട്ടത്. നിലവില്‍ റയല്‍ ദയനീയ പ്രകടനാണ് ലാലീഗയില്‍ കാഴ്ച വയ്ക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ 12 പോയിന്റ് പിന്നിലായി മൂന്നാം സ്ഥാനത്താണ് റയല്‍. മോശം പ്രകടനത്തെ തുടര്‍ന്ന് നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരിയെ റയല്‍ പുറത്താക്കുകയായിരുന്നു. അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ സിദാന്‍ എന്ത് അത്ഭുതമാണ് കാണിക്കുകയെന്ന കാത്തിരിപ്പിലാണ് റയല്‍ ആരാധകര്‍

Top