റയല്‍ മാന്‍ഡ്രിഡിനെ സമനിലയില്‍ കുരുക്കി ഗെറ്റഫെ

സ്പാനിഷ് ലീഗില്‍ സമനില നേടി റയല്‍ മാഡ്രിഡ്. ഗെറ്റഫെയാണ് റയല്‍ മാന്‍ഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയത്. 2012 ന് ശേഷം ഇത് ആദ്യമായാണ് റയല്‍ ഗെറ്റാഫെയോട് ജയം നേടാതെ പോകുന്നത്. ഇന്നത്തെ സമനിലയോടെ 34 മത്സരങ്ങളില്‍ നിന്ന് 55 പോയിന്റുള്ള ഗെറ്റഫെ അവരുടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി. 65 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്ത് തുടരും.

റയല്‍ ഗോളി കെയ്ലര്‍ നവാസിന്റെ മികച്ച 2 സേവുകളാണ് റയല്‍ മാഡ്രിഡിനെ ആഴത്തിലുള്ള തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. മോലിന, ജയിം മാറ്റ എന്നിവരുടെ ശ്രമങ്ങള്‍ നവാസ് തടഞ്ഞു. റയലിന്റെ ഏറ്റവും മികച്ച അവസരം ബെന്‍സീമക്ക് ആണ് ലഭിച്ചത്. പക്ഷെ താരത്തിന്റെ ഷോട്ട് ഗോളായില്ല. നേരത്തെ ബ്രാഹിം ദിയാസിന് ആദ്യമായി ല ലീഗ ആദ്യ ഇലവനില്‍ അവസരം നല്‍കിയാണ് സിദാന്‍ തന്റെ ടീമിനെ ഇറക്കിയത്.

Top