റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ആഴ്‌സീന്‍ വെംഗര്‍

ലണ്ടന്‍: റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ആഴ്‌സീന്‍ വെംഗര്‍. നേരത്തേ പല തവണ റയലിന്റെ ഓഫര്‍ താന്‍ നിരസിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ് ആണെന്നും, ചില മൂല്യങ്ങള്‍ കാരണമാണ് ആഴ്‌സനലില്‍ ദീര്‍ഘവര്‍ഷം തുടര്‍ന്നതെന്നും വെംഗര്‍ വ്യക്തമാക്കി.

22 വര്‍ഷം ആഴ്‌സനല്‍ പരിശീലകനായിരുന്ന വെംഗര്‍, പ്രീമിയര്‍ ലീഗ് വിട്ടതിന് ശേഷം പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പരീശിക പദവിയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് വെംഗര്‍ പറഞ്ഞു. എന്നാല്‍ ഏത് ടീമിന്റെ പരിശീലകനായാണ് വെംഗര്‍ എത്തുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Top