രണ്ടാം സ്ഥാനം നഷ്ടമാക്കി റയല്‍ മാഡ്രിഡ്: രണ്ടു ഗോളുകള്‍ക്ക് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനം നഷ്ടമാക്കി റയല്‍ മാഡ്രിഡ്. ഇരുപത്തിനാലാം റൗണ്ടില്‍ ജിറോണ റയലിനെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ സെര്‍ജിയോ റമോസ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. കാസ്മിറോയുടെ ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് റയലിന്റെ ഈ തോല്‍വി.

ജിറോണ ആദ്യ ഗോള്‍ നേടിയത് റയലിന്റെ പിഴവില്‍ നിന്നായിരുന്നു. സ്റ്റുവാനി, മന്‍സാനെറെ എന്നിവരുടെ ഗോളുകളും ജിറോണക്ക് നേട്ടമായി. 45 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് തുടരുകയായിരുന്നു റയല്‍. 27 പോയിന്റുള്ള ജിറോണ പതിനഞ്ചാം സ്ഥാനത്താണ്. 54 പോയിന്റുള്ള ബാഴ്‌സലോണ ഒന്നും 47 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടും സ്ഥാനത്താണ്.

Top