ലോകകപ്പിലെ മികച്ച ഗോള്‍കീപ്പറെ സ്വന്തമാക്കാനുള്ള റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ക്ക് വേഗം കുറയുന്നു

ഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ പുരസ്‌കാരം നേടിയ കോര്‍ട്വായെ സ്വന്തമാക്കാനുള്ള , റയല്‍ മാഡ്രിഡ് നീക്കങ്ങള്‍ക്ക് വേഗം കുറയുന്നു. കോര്‍ട്വായെ കൈമാറാനുള്ള ധാരണ ചെല്‍സി മരവിപ്പിച്ചതായാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

ബെല്‍ജിയം താരമായ കോര്‍ട്വായ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന് ചെല്‍സി റയല്‍ പ്രതിനിധികളെ അറിയിച്ചെന്നാണ് സൂചന. അതേസമയം റയല്‍ മാഡ്രിഡിലേക്ക് മാറാന്‍ താത്പര്യം ഉണ്ടെന്ന് കോര്‍ട്വാ ചെല്‍സിയെ അറിയിച്ചിരുന്നു.

Top