സ്പാനിഷ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.

ഈ വിജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന റയല്‍ രണ്ടാമതുള്ള ബാഴ്സലോണയേക്കാള്‍ ആറു പോയന്റ് മുന്നിലെത്തി.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ 56-ാം മിനിറ്റില്‍ കരീം ബെന്‍സേമ നേടിയ ഗോളാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ 65 ശതമാനം സമയത്തും പന്ത് റയല്‍ താരങ്ങളുടെ കാലിലായിരുന്നു. ജയത്തോടെ 22 കളികളില്‍ നിന്ന് റയലിന് 49 പോയന്റായി. രണ്ടാമതുള്ള ബാഴ്സയ്ക്ക് 21 കളികളില്‍ നിന്ന് 43 പോയന്റാണുള്ളത്. തിങ്കളാഴ്ച പുലര്‍ച്ചെ ലെവാന്തെയുമായി ബാഴ്സയ്ക്ക് മത്സരമുണ്ട്.

Top