സൊളാരിക്കു കീഴിലുള്ള ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിനു മികച്ച വിജയം

താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റ സോളാരിക്ക് കീഴില്‍ കളിക്കാനിറങ്ങിയ റയല്‍ മാഡ്രിഡിന് മികച്ച ജയം. കോപ്പ ഡെല്‍ റേയുടെ നാലാം റൗണ്ടിലാണ് മെലിയ്യയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിനീഷ്യസ് ജൂനിയര്‍ അടക്കമുള്ള താരങ്ങള്‍ സോളാരിയുടെ ആദ്യ ടീമില്‍ ഉണ്ടായിരുന്നു.

റയല്‍ മാഡ്രിഡിന് വേണ്ടി 28ാം മിനുട്ടില്‍ ബെന്‍സേമയാണ് ആദ്യ ഗോള്‍ നേടിയത്. ഓഡ്രിസോളയുടെ പാസില്‍ നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍. തുടര്‍ന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് അസെന്‍സിയോയിലൂടെ റയല്‍ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കിയത്. വിനീഷ്യസ് ജൂനിയറിന്റെ പാസില്‍ നിന്നായിരുന്നു അസെന്‍സിയോയുടെ ഗോള്‍. സൊളാരിയ്ക്കു പകരം ചുമതല നല്‍കിയെങ്കിലും ക്ലബ്ബ് സ്ഥിരം പരിശീലകനായുളള തെരച്ചിലിലാണ്.

Top