ലാ ലിഗയില്‍ ഗെറ്റാഫെയെ കീഴടക്കി റയല്‍ മഡ്രിഡ്

മഡ്രിഡ്: ലാ ലിഗയില്‍ ഗെറ്റാഫെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കി റയല്‍ മഡ്രിഡ്. ഇതോടെ റയല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യപകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 60-ാം മിനിട്ടില്‍ കരിം ബെന്‍സേമയാണ് ടീമിനായി ആദ്യം ഗോള്‍ നേടിയത്. പിന്നീട് 66-ാം മിനിട്ടില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡി ടീമിനായി രണ്ടാം ഗോള്‍ നേടി.

ഈ വിജയത്തോടെ റയലിന് 22 മത്സരങ്ങളില്‍ നിന്നും 46 പോയന്റുകളായി. 20 മത്സരങ്ങളില്‍ നിന്നും 51 പോയന്റുള്ള അത്‌ലറ്റിക്കോ മഡ്രിഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 21 മത്സരങ്ങളില്‍ നിന്നും 43 പോയന്റുകള്‍ നേടിയ ബാഴ്‌സലോണ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

Top