ലാ ലീഗയില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്

ലണ്ടന്‍: ലാ ലീഗയില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ഒസാസുനയ്ക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്റെ വിജയം. റയലിന് വേണ്ടി ഇരട്ട ഗോളടിച്ച് വിനീഷ്യസ് ജൂനിയര്‍ തിളങ്ങിയപ്പോള്‍ ഹാട്രിക് അസിസ്റ്റുമായി ഫെഡറികോ വാല്‍വെര്‍ദെയും കളം നിറഞ്ഞു.

രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ ബ്രാഹിം ഡയസ് റയല്‍ മാഡ്രിഡിന്റെ മൂന്നാം ഗോള്‍ നേടി. ഈ ഗോളും വാല്‍വെര്‍ദെയുടെ അസിസ്റ്റില്‍ നിന്നാണ് പിറന്നത്. മൂന്ന് മിനിറ്റിന് ശേഷം വീണ്ടും വാല്‍വെര്‍ദെയുടെ അസിസ്റ്റില്‍ വിനീഷ്യസ് റയലിന്റെ രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി ടൈമില്‍ ഐകര്‍ മുനോസിലൂടെ ഒസാസുന രണ്ടാം ഗോള്‍ നേടി.ഇത് 23-ാം മത്സരത്തിലാണ് റയല്‍ മാഡ്രിഡ് പരാജയമറിയാതെ മുന്നേറുന്നത്. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 29 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ജിറോണ എഫ്സിയേക്കാള്‍ 10 പോയിന്റ് ലീഡുയര്‍ത്താന്‍ റയല്‍ മാഡ്രിഡിനായി. 36 പോയിന്റുമായി 11-ാം സ്ഥാനത്താണ് ഒസാസുന.

ഒസാസുനയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ വിനീഷ്യസ് റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനിറ്റിന് ശേഷം ഒസാസുനയുടെ ആന്റെ ബുഡിമിര്‍ സമനില ഗോള്‍ നേടി. 18-ാം മിനിറ്റില്‍ ഡാനി കാര്‍വാജലിലൂടെ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി. ഫെഡറികോ വാല്‍വെര്‍ദെ ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്.

Top